10:41 pm 18/2/2017
– ശ്രീകുമാര്‍ ഉണ്ണിത്താന്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു. രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. മാധ്യമ,ചലച്ചിത്ര, സാഹിത്യ,പുരസ്കാരം തുടങ്ങി നിരവധി പരിപാടികള്‍ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടത്തും.ഫൊക്കാന കേരളം സര്‍ക്കാരുമായി ചേര്‍ന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകര്‍ഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നല്‍കി കഴിഞ്ഞു .
കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കുപോലും ആവേശം പകരുന്ന വികസന പരിപാടികളും പ്രായോഗിക നിര്‍ദ്ദേശങ്ങളുമാണ് ഫൊക്കാന മുന്നോട്ടു വച്ചിട്ടുള്ളത്. അമേരിക്കയില്‍ സാമ്പത്തിക മികവോടെ താമസിക്കുന്നമലയാളികള്‍ക്ക് കേരളവുമായുള്ള ആത്മബന്ധം സുദൃഢമാക്കുന്നതിന് വ്യക്തമായ അടിസ്ഥാന കര്‍മ്മ പരിപാടികളുമായി സജീവമായി മുന്‍പോട്ട് നീങ്ങുകയാണ് ഫൊക്കാനയുടെ ലക്ഷ്യം.ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്നതിനു ശേഷം സുപ്രധാനമായ ചില വിഷയങ്ങളില്‍ കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നാടത്തുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്തു.
പ്രവാസികളുടെ ഇന്ത്യയിലെ ഭൂമി, കെട്ടിടം, മറ്റ് വസ്തുവകകള്‍ പലവിധത്തില്‍ അന്യാധീനമായി തീരുന്നു. പല തട്ടിപ്പ്, വെട്ടിപ്പ് രീതികളില്‍ അവരുടെ പ്രോപ്പര്‍ട്ടിയും വരുമാനവും നഷ്ടമാവുന്നു.
പ്രവാസികളുടെ പ്രോപ്പര്‍ട്ടി ക്രയ വിക്രയങ്ങള്‍ പ്രയാസമായി തീരുന്നു. അതുപോലെ വലിയ ഈ പാസ്‌പോര്‍ട്ട് വലിയ പ്രശ്‌നം ആയി പ്രവാസികളുടെ മുന്നില്‍ നില്‍ക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയും ,കേസുകള്‍ നടത്തുവാനും,അനുബന്ധമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാനും ഒരു പാലമായി ഫൊക്കാന പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.ഇതിനു ശാശ്വതമായ പരിഹാരം കാണുക എന്നതാണ് പ്രധാനം. സാങ്കേതിക വിദ്യ ഏറ്റവും മെച്ചപ്പെട്ട ഈ കാലത്തു ഓണ്‍ലൈന്‍ സംകേതങ്ങള്‍ ഉപയോഗിച്ച് വസ്തു കെട്ടിട നികുതികള്‍ പ്രവാസികള്‍ക്ക് ഓണ്‍ ലൈന്‍ ആയി കരം കൊടുക്കുവാന്‍ ഉള്ള നിര്‍ദേശം കൂടി ഫൊക്കാന മുന്നോട്ടു വയ്ക്കുന്നുണ്ട്.ഈ വിഷയത്തില്‍ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാന്‍ കേരളാ,കേന്ദ്ര ഗവണ്‍മെന്റു കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.
അമേരിക്കന്‍ മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി,ഹരിത കേരളം പദ്ധതി തുടങ്ങിയവയുമായി സഹകരിക്കുവാനും അമേരിക്കന്‍ മലയാളികള്‍ക്ക് അതില്‍ പങ്കാളികള്‍ ആകുവാനും സാധിക്കുന്ന തരത്തില്‍ പ്രോജക്ടുകളായി തിരിച്ചു പ്രവാസികള്‍ക്ക് അവരവരുടെ പഞ്ചായത്തുകളില്‍ പദ്ധതിയുമായി സഹകരിക്കുവാനുള്ള അവസരം നല്‍കണം എന്നുംഫൊക്കാന ആവശ്യപ്പെട്ടു.
ഫൊക്കാനാ കേരളാ കണ്‍ വന്‍ഷന്‍ മെയ് ഇരുപത്തി ഏഴിന് കേരളത്തിലെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ ആലപ്പുഴ ലേക്ക് പാലസ് കണ്‍ വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തുവാന്‍ ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുമ്പോള്‍ ഫൊക്കാനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റു മേഖലയിലും ഫൊക്കാനയുടെ പദ്ധതികള്‍ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.ജീവകാരുണ്യം,ഭാഷയ്‌ക്കൊരു ഡോളര്‍ ,മറ്റു പദ്ധതികള്‍,വ്യക്തിഗത പദ്ധതികള്‍ ,ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും.രണ്ടു വര്‍ഷത്തിനുള്ളില്‍ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടക്കും .കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ഓ.രാജഗോപാല്‍ എം എല്‍ എ, തോമസ് ചാണ്ടി എം എല്‍ എ,രാജു എബ്രഹാം എം എല്‍ എ, വി ഡി സതീശന്‍എം എല്‍ എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ,പി.സി വിഷ്ണു നാഥ്എം എല്‍ എ, തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ ,ചലച്ചിത്ര രംഗത്തെ പ്രതിഭകള്‍ ,സാഹിത്യരംഗത്തെ പ്രഗത്ഭര്‍ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറര്‍ ഷാജി വര്‍ഗീസ് ,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോര്‍ജി വര്‍ഗീസ് ,ഫൗണ്ടേഷന്‍ ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍ ,വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട് ,മറ്റു എക്‌സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
