ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ബിസിനസ്സ് സെമിനാര്‍ മാധവന്‍ നായര്‍ നയിക്കും

08:13 am 10/5/2017

– ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന മെയ് 27 ന് ആലപ്പുഴയില്‍ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ ബിസിനസ്സ് സെമിനാറും നടത്തുന്നു.ഇതിനു ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയിലെ പ്രശസ്ത മലയാളി ബിസിനസ്സ്കാരനായ മാധവന്‍ നായര്‍ആണ് .

അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക് ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ,ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുക ,അതിലുപരി സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തി ബിസിനസ് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ ഭനെറ്റ് വര്‍ക്കിംഗിനുള്ള’ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നത് ബിസിനസ്സ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കേരത്തില്‍ നിന്നും അമേരിക്കയില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്ന മലയാളി ബിസിനസ്സ്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ അമേരിക്കയിലെ മിക്ക മലയാളികള്‍ക്കും കേരളത്തില്‍ മുതല്‍ മുടക്കണം എന്ന് അതിയായ താല്‍പ്പര്യം ഉണ്ട്. നാട്ടിലെ നിയമ പ്രശ്‌നങ്ങളും, രാഷ്ട്രീയ ഇടപെടലുകളും പേടിച്ചു ഇവര്‍ പിന്നോട്ട് പോവുകയാണ്. അവര്‍ക്കു വേണ്ടുന്ന നിയമസഹായങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നതു കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം. അമേരിക്കയിലെയും , കേരളത്തില്‍ നിന്നുമുള്ള വ്യവസായ പ്രമുഖരുടെ കൂട്ടായ്മ ആയിരിക്കും സെമിനാര്‍ നയിക്കുക എന്ന് മാധവന്‍ നായര്‍ അറിയിച്ചു.

മന്ത്രിമാര്‍ , എം എല്‍ എ മാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ ,ചലച്ചിത്ര രംഗത്തെ പ്രതിഭകള്‍ ,സാഹിത്യരംഗത്തെ പ്രഗത്ഭര്‍,വ്യവസായ പ്രമുഖ ര്‍ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യം . എല്ലാ അമേരിക്കന്‍ മലയാളികളെയും ഈ ധന്യ മുഹുര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായിഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറര്‍ ഷാജി വര്‍ഗീസ് ,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍ ജോര്‍ജി വര്‍ഗീസ് ,ഫൗണ്ടേഷന്‍ ചെയര്മാന്‍ പോള്‍ കറുകപ്പിള്ളില്‍ , മറ്റു എക്‌സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.