07:00 am 9/6/2017
ന്യൂ യോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംഘടനാ യായ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക( ഫൊക്കാന)യുടെ ന്യൂ യോര്‍ക്ക് റീജിയന്റെ ഭാരവാഹികളായി മേരിക്കുട്ടി മൈക്കിള്‍ (സെക്രട്ടറി ) മേരിക്കുട്ടി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) സജി പോത്തന്‍ (ട്രെഷറര്‍ ) എന്നിവരെ തെരഞ്ഞുടുത്തതായി റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.
കഴിഞ്ഞ മുപ്പതു വര്‍ഷമായി ഫൊക്കാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മേരിക്കുട്ടി മൈക്കിള്‍ ന്യൂയോര്‍ക്കിലെ സാമുഖ്യ സംസ്കരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. മുന്ന് പതിറ്റാണ്ടായി ഫൊക്കാനയുടെ ടാലെന്റ്‌റ് കോമ്പറ്റീഷന്‍ ചെയര്‍ പേഴ്‌സണ്‍, വിമന്‍സ് ഫോറം റീജിയന്‍ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മേരി ഫിലിപ്പ് അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയാണ്. മലങ്കര ഓര്‍ത്തഡോസ് സഭയുടെ കൗണ്‍സില്‍ മെമ്പര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന സജി പോത്തന്‍ നല്ല ഒരു സംഘാടകന്‍ കൂടിയാണ് .
ഫൊക്കാനയെ സംബന്ധിച്ചടത്തോളം ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ന്യൂ യോര്‍ക്ക്. ന്യൂ യോര്‍ക്ക് റീജിയന്‍ വളരെ വിപുലമായ പരിപാടികളോടെയാണ് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ ചിട്ടപ്പെടിത്തിയിട്ടുള്ളത്.സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്.പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി ,പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് നല്‍കുക എന്നതാണ് ന്യൂ യോര്‍ക്ക് റീജിയന്‍ ഉദ്ദേശിക്കുന്നത്.
ന്യൂ യോര്‍ക്ക് റീജിയന്റെ ഭാരവാഹികളായി തെരഞ്ഞടുത്തവരെ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ഫൗണ്ടേഷന്‍ ചെയര്മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട്,വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ടറന്‍സണ്‍ തോമസ് , മുന്‍ സെക്രട്ടറി വിനോദ് കെആര്‍കെ,അലക്‌സ് തോമസ്, ശബരി നാഥ് ,മറ്റു എക്‌സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു