01:46 am 13/12/2016
ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്റില്‍ നിന്നും ഫൊക്കാന 2016- 18 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഫൊക്കാന വനിതാഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ബെല്‍റോസിലെ കേരളാ കിച്ചന്‍ സെന്ററില്‍ വച്ചു നടത്തിയ സമ്മേളനത്തില്‍ അനുമോദിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൊക്കാന വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വിനോദ് കെയാര്‍കെ, നാഷണല്‍ കമ്മിറ്റി മെമ്പര്‍ കെ.എ. ആന്‍ഡ്രൂസ് എന്നിവരെയാണ് അനുമോദിച്ചത്.
ലില്ലിക്കുട്ടി ഇലഞ്ഞിക്കല്‍, മേരി ഫിലിപ്പ്, ഡോ. സിറാങ്ങ് നായര്‍, ആനി തര്യന്‍, മഞ്ജു സുരേഷ് എന്നിവര്‍ അനുശോചന സന്ദേശം നല്‍കി.
വനിതാഫോറത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നല്‍കുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് മേരി മൈക്കിള്‍, ലീല മാരേട്ടിന് “ദി ബിഗ് ലീഡര്‍’ എന്ന മൊമെന്റോ നല്‍കി ആദരിച്ചു.
പുതിയ ഭാരവാഹികള്‍, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍, ഭാവി പരിപാടികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുകയും വിശദീകരിക്കുകയും, ഇങ്ങനെയൊരു അനുമോദന സമ്മേളനം ഒരുക്കിയ വനിതാ ഫോറത്തിനോടുള്ള നന്ദിയും സ്‌നേഹാദരങ്ങളും മറുപടി പ്രസംഗത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് നടന്ന സ്‌നേഹവിരുന്നില്‍, സന്നിഹിതരായ ഓരോ വ്യക്തികളും സ്വയം പരിചയപ്പെടുത്തുകയും, സമൂഹത്തിന് നല്‍കുന്ന അവരവരുടെ സേവനങ്ങളെപ്പറ്റി അനുസ്മരിക്കുകയും ചെയ്തു. മുപ്പതില്‍പ്പരം വിശിഷ്ടാതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഫോറം സെക്രട്ടറി ജെസി ജോഷി നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത: ഫൊക്കാന വനിതാഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ്.
