ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്

07:36 pm 29/3/2017

– ജോജോ കോട്ടൂര്‍
Newsimg1_4585695
ഫിലഡല്‍ഫിയ : ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ സുവനീര്‍ 2017 പുറത്തിറക്കുന്നു. സമകാലീന സാഹിത്യ സൃഷ്ടികളും ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തുന്നതിനു പുറമേ പ്രവാസി മലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വാണിജ്യ സ്ഥാപനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍കൂടി ഈ സുവനീറില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സുവനീറിനു പിന്നില്‍ ആര്‍വിപി സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട് റെയ്‌സിങ്ങ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ എന്നിവരോടൊപ്പം ചീഫ് എഡിറ്റര്‍ സന്തോഷ് ഏബ്രഹാം, അസോസിയേറ്റ് എഡിറ്റര്‍ ജോസഫ് ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലുള്ള മികവുറ്റ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു.

ഫോമാ റീജിയണല്‍ കമ്മറ്റി യോഗത്തില്‍ ഫോമാ ജൂഡീഷ്യല്‍ കൗണ്‍സില്‍ അംഗം പോള്‍ സി. മത്തായി ഫണ്ട് റെയ്‌സിങ്ങ് ചെയര്‍മാന്‍, അനിയന്‍ ജോര്‍ജിന് പ്രഥമ സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് കൈമാറി. സുവനീര്‍ കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍, കന്‍ജ് പ്രസിഡന്റ് സ്വപ്നാ രാജേഷ്, അജിത് ഹരിഹരന്‍, ജെയിംസ് ജോര്‍ജി, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, ചെറിയാന്‍ കോശി, തോമസ് ചാണ്ടി, കെഎസ്എന്‍ജെ നേതാക്കളായ ഹരികുമാര്‍ രാജന്‍, സിറിയക് കുര്യന്‍ തുടങ്ങിയവരില്‍ നിന്നും ട്രഷറര്‍ ബോബി തോമസ് സ്‌പോണ്‍സര്‍ഷിപ്പ് ചെക്കുകള്‍ ഏറ്റുവാങ്ങി.

ജൂണ്‍ മൂന്ന് ശനിയാഴ്ച ഫിലഡല്‍ഫിയയില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ റീജണല്‍ യുവജനോത്സവ വേദിയില്‍ വച്ച് സുവനീര്‍ പ്രകാശനം ചെയ്യപ്പെടുമെന്ന് ആര്‍വിപി സാബു സ്കറിയ അറിയിച്ചു.
P