08:50 am 13/5/2017
– ജോസഫ് ഇടിക്കുള .
ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, പ്രവാസിമലയാളികളിലെ കലാതിലകങ്ങളെയും കലാപ്രതിഭകളെയും കണ്ടെത്തുവാന്‍ നടത്തുന്ന ഈ മത്സരങ്ങള്‍ അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും കുട്ടികള്‍ക്ക് നവ്യാനുഭവമായിരിക്കും.അതിന്റെ ഭാഗമായി ഫോമായുടെ പന്ത്രണ്ട് റീജിയണുകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ 2018 ല്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.. കലാപ്രതിഭ, കലാതിലകം, ജൂനിയര്‍ കലാപ്രതിഭ, ജൂനിയര്‍ കലാതിലകം പട്ടങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. കൂടാതെ മറ്റ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായിരിക്കും.
നാല് വേദികളിലായി നടത്തപ്പെടുന്ന യുവജനോത്സവത്തിലെ മത്സരവിഭാഗങ്ങള്‍ പ്രായം അനുസരിച്ച് അഞ്ചു വയസ്സ് മുതല്‍ എട്ടു വയസ്സ് വരെ, ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ, പതിമൂന്നു മുതല്‍ പതിനാറു വരെ, പതിനേഴു മുതല്‍ ഇരുപത്തി അഞ്ചു വരെ ഇരുപത്തി അഞ്ചു മുതല്‍ മുകളിലേക്ക് പ്രായമുള്ളവര്‍ക്ക് പ്രത്യേക വിഭാഗം എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്, മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളി ആയിരിക്കണം എന്നുള്ളത് ഒരു നിബന്ധനയായി അംഗീകരിച്ചിരിക്കുന്നു, ഏകാംഗ മത്സരങ്ങള്‍ക്ക് പത്തു ഡോളറും ഒന്നില്‍ കൂടുതല്‍ ആളുകള്‍ മത്സരിക്കുന്ന വിഭാഗത്തിന് അമ്പതു ഡോളറും ആണ് രജിസ്‌ട്രേഷന് ഈടാക്കുന്നത്,
നൃത്ത മത്സരങ്ങളില്‍ ക്ലാസ്സിക്കല്‍, സിനിമാറ്റിക്, ഫോക് എന്നീവിഭാഗങ്ങളില്‍ ഏകാംഗ മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും, ക്ലാസ്സിക്കല്‍ വിഭാഗത്തില്‍ ഭാരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും ഒപ്പന, തിരുവാതിര, മാര്‍ഗംകളി എന്നീ വിഭാഗങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും, സംഗീത വിഭാഗത്തില്‍ ഇന്ത്യന്‍ ലൈറ്റ് മ്യൂസിക്, സിനിമാറ്റിക്, ക്ലാസ്സിക്കല്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും, ഉപകരണ സംഗീത വിഭാഗത്തില്‍ തബല, മൃദംഗം, ഡ്രംസ്, ഫ്‌ലൂട്ട്, വയലിന്‍, പിയാനോ ഗിറ്റാര്‍ ഉള്‍പ്പെടെ ഇന്ത്യന്‍, വിന്‍ഡ് ആന്‍ഡ് സ്ട്രിംഗ് തുടങ്ങിയവ രണ്ടു വിഭാഗങ്ങള്‍ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇരുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കായി ‘ വീ ഗോട്ട് ടാലന്റ് ‘ എന്ന പ്രത്യേക വിഭാഗത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഏതു കലാവിഭാഗങ്ങളില്‍ നിന്നും ഇഷ്ടമുള്ളവ മത്സരത്തിനായി തിരഞ്ഞെടുക്കാം. ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2017 മെയ് മാസം 15 ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്, ഡെലവെയര്‍, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആര്‍ ഓ സന്തോഷ് എബ്രഹാം പറഞ്ഞു .
പ്രസംഗ മത്സരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോമയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും മിഡ്അറ്റ് ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ. സാബു സ്കറിയ ലേഖകനോട് സംസാരിക്കവെ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ ( റീജിണല്‍ വൈസ് പ്രസിഡന്റ് ) 2679807923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 6103089829, ബോബി തോമസ് (ട്രഷറര്‍ ) 8628120606, ഹരികുമാര്‍ രാജന്‍ (ആര്‍ട്‌സ് ചെയര്‍മാന്‍ ) 9176797669, സന്തോഷ് എബ്രഹാം (പി ആര്‍ ഒ ) 2156056914, സിറിയക് കുര്യന്‍ 2017237997, അലക്‌സ് ജോണ്‍ (റീജിണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ) 9083136121.

