08:47 am 18/4/2017
ലിന്‍സ് താന്നിച്ചുവിട്ടില്‍
മയാമി: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഫ്‌ലോറിഡ സണ്‍ഷൈന്‍ റീജിയന്റെ ഭാഗമായ മിയാമി ചാപ്റ്ററിലെ വിമന്‍സ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന ഏപ്രില്‍ 29ന് ഇന്‍ഡ്യന്‍ ചില്ലീസ് റെസ്‌റ്റോറന്റില്‍ വച്ച് നടക്കുന്നു. വടക്കേ അമേരിക്കയിലെ പ്രവാസി സ്ത്രീകളുടെ ശക്തമായ കൂട്ടായ്മയായ ഫോമ വിമന്‍സ് ഫോറത്തിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് നാഷണല്‍ ട്രഷറര്‍ ഷീല ജോസാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 7 വരെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടു സെമിനാറുകളും ഇതോടൊപ്പം നടക്കുന്നുണ്ട്. സാംസ്കാരിക അനുരൂപണത്തിനു മാതാപിതാക്കളും കുട്ടികളും വഹിക്കുന്ന പങ്കിനെപ്പറ്റി റീറ്റ എബ്രാഹവും, സ്ത്രീകളുടെ ആരോഗ്യ പ്രതിരോധ സംരക്ഷണത്തെക്കുറിച്ച് സിന്ധു സി ജോര്‍ജും സെമിനാറുകള്‍ നയിക്കും. ഫോമാ വുമണ്‍സ് ഫോറം മയാമി ചാപ്റ്ററില്‍ 4 അംഗസംഘടനകളാണ് ഉള്ളത്. കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡ, നവ കേരള മലയാളി അസ്സോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ, മയാമി മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളാണ്.
റീജിയണല്‍ ചാപ്റ്റര്‍ ഭാരവാഹികളായ ചെയര്‍ പേഴ്‌സന്‍ ജൂണ തോമസ്, സെക്രട്ടറി അലീഷ കുറ്റിയാനി, ട്രഷറര്‍ ഡോ. ജഗതി നായര്‍ എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ ആഷ മാത്യു, ജ്യോതി ജോണ്‍, റോഷ്‌നി ബിനോയ്, സിന്ധു ജോര്‍ജ്, റിനു ജോണി, റോസിലി പനിക്കുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും. മിയാമി ചാപ്റ്ററിലെ എല്ലാ സ്ത്രീകളെയും ഈ പരിപാടിയിലേയ്ക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതോടൊപ്പം, പങ്കെടുത്ത് വന്‍ വിജയമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.