ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് 5-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

11.32 AM 02/05/2017

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും. (7800 Lynos st, Mortongroove, IL 60053).

ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറല്‍ മിസ്സിസ് നീതാ ഭൂഷണ്‍ മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, സിനിമ- സീരിയല്‍ താരം ഡിനാ ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതാണ്. ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്കാരിക-സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ പീറ്റര് കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍, നാഷണല്‍ വനിതാ പ്രതിനിധി ബിന വള്ളിക്കളം, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം എന്നിവരും പങ്കെടുക്കും. ഫാമിലി നൈറ്റ് കുടുംബസമേതം ആസ്വദിക്കുവാന്‍ അതിമനോഹര നൃത്തനൃത്യങ്ങള്‍, ഷിക്കാഗോയിലെ കലാകാരന്മാരുടെ വിവിധയിനം കലാപരിപാടികള്‍, ബാങ്ക്വറ്റ് തുടങ്ങിയവ അരങ്ങേറും.

എഴുപതോളം അംഗസംഘടനകളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമ മറ്റു രാജ്യങ്ങളിലെ അംബ്രല്ലാ സംഘടനകള്‍ക്ക് മാതൃകയും, വ്യക്തികളില്‍ കേന്ദ്രീകരിക്കാതെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഷിക്കാഗോയിലെ മണ്ണില്‍ 2018-ല്‍ നടക്കുന്ന ഫോമയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ മലയാളി സാന്നിധ്യംകൊണ്ട് മറ്റൊരു അധ്യായം കുറിക്കുക എന്നുള്ളതാണ് ഈ ഫാമിലി നൈറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ്, ട്രഷറര്‍ ജോണ്‍ പാട്ടപതി, കോര്‍ഡിനേറ്റര്‍മാരായ ബിജി സി. മാണി, ജോസ് മണക്കാട്ട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാന്‍ലി കളരിക്കമുറി, സിനു പാലയ്ക്കത്തടം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രഞ്ചന്‍ ഏബ്രാഹാം, ആന്റോ കവലയ്ക്കല്‍, അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു, രാജന്‍ തലവടി, മനു നൈനാന്‍, ജീന്‍ പുത്തന്‍പുരയ്ക്കല്‍, സാം ജോര്‍ജ്, ഷിനു രാജപ്പന്‍, ആഗ്‌നസ് മാത്യു, സിമി ജെസ്റ്റോ ജോസഫ്, ബിജിലി കണ്ടാരപ്പള്ളില്‍, നിഷ എറിക്, ഏലമ്മ ചൊള്ളമ്പേല്‍, കുഞ്ഞുമോള്‍ തോബിയാസ് തുടങ്ങിയവരാണ് ഈ ഫാമിലി നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഈ ഫാമിലി നൈറ്റിലേക്ക് ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി കുടുംബങ്ങളേയും ഫോമ ഷിക്കാഗോ റീജിയന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.