07:44 am 22/3/2017
പാരീസ്: വ്യാജ ജോലി തട്ടിപ്പ് ആരോപണം നേരിട്ടിരുന്ന ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റോക്സ് രാജിവെച്ചു. കൗമാരക്കാരായ രണ്ടു പെണ്മക്കളെ പാർലമെന്ററി അസിസ്റ്റന്റ് ആയി നിയമിച്ചുവെന്ന ആരോപണം ഉയർന്നതോടെ ആണ് രാജി. സർക്കാരിൽ നിന്ന് 55,000 യൂറോ(59,500 ഡോളർ) ശന്പളമായി റോക്സിന്റെ പെണ്മക്കൾ സന്പാദിച്ചുവെന്നാണ് ആരോപണം.
നേരത്തെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഫ്രാങ്കോയിസ് ഫില്ലനെതിരെയും ജോലി തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ടു ഫില്ലന്റെ ഭാര്യയ്ക്കും മക്കൾക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.