ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മക്ക് പുതിയ നേതൃത്വം

08:34 am 16/2/2017
Newsimg1_3238225
റിയാദ് : റിയാദിലെ പ്രമുഖ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മ 2017 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷകാലമായി റിയാദിലെ പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായി ജീവകാരുണ്യരംഗത്തും ആരോഗ്യരംഗത്തും വിപുലമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നോട്ട് പോകുന്ന സംഘടനയുടെ പുതിയ ഭാരവാഹികളെ ബത്ത ലാവന്ന്യ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡണ്ട് അബ്ദുല്‍ സലിം അര്‍ത്തിയില്‍, ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ യുസഫ് എട്പാല്‍, വൈസ് പ്രസിഡണ്ട്മാര്‍ അബ്ദുല്‍ ജബ്ബാര്‍ പ്ലാവുങ്ങള്‍, ഹാജി ഹസൈനാര്‍ ജോയിന്‍ സെക്രട്ടറി ഹനീഫ് അക്കാരിയ,ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അസിഫ് അലി ആര്‍ട്‌സ് കണ്‍വീനര്‍ അന്‍സാര്‍ പള്ളുരുത്തി, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സലാം തെന്നല എക്‌സിക്യുട്ടീവ് അംഗങ്ങളായി റസാക്ക് കൊടുവള്ളി,അഹമ്മദ് സൈദ് കൊണ്ടോട്ടി, സേവിയര്‍ വൈപ്പിന്‍, കബീര്‍ തലശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു.