ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണിന് നവനേതൃത്വം

07:54 am 14/1/2017

– ജീമോന്‍ റാന്നി
Newsimg1_72083454
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 2017 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള ഗസല്‍ റസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ക്രിസ്മസ് പുതുവത്സര സമ്മേളനത്തില്‍ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച് വികാരി റെവ. ഫാ. ഏബ്രഹാം സഖറിയാ മുഖ്യ സന്ദേശം നല്‍കി.

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രഘു ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടെറിഷ് തോമസ് കണക്കും അവതരിപ്പിച്ചു. ഇലക്ഷന്‍ കമ്മീഷണര്‍ ജേക്കബ് തോമസിന്റെ മേല്‍ നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2017 ലേക്കുള്ള ഭാരവാഹികളായി റോബിന്‍ ഫിലിപ്പ് (പ്രസിഡന്റ്), തോമസ് ഐപ്പ് (വൈസ് പ്രസിഡന്റ്), ഉമ്മന്‍ തോമസ് (സെക്രട്ടറി), ടെറിഷ് തോമസ്(ട്രഷറര്‍), ജോര്‍ജ് തോമസ്(ജോ. ട്രഷറര്‍), ജോര്‍ജ് ഏബ്രഹാം(ജോ. സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.സെക്രട്ടറി ഉമ്മന്‍ തോമസ് നന്ദി പ്രകാശിപ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.