ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

09:16 am 28/1/2017

– ജോര്‍ജ് ജോണ്‍
Newsimg1_2202953
ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്‍െറ അറുപത്തി എട്ടാമത്് റിപ്പബ്‌ളിക് ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസിഡന്‍െറിന്‍െറ റിപ്പബ്‌ളിക് ദിന സന്ദേശം വായിച്ചു. ഈ വര്‍ഷവും കോണ്‍സുലേറ്റിന്റെ മുമ്പിലെ ഗാര്‍ഡനില്‍ വച്ചാണ് ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യന്‍ മ}സിക് അക്കാഡമി ശിക്ഷണത്തിലുള്ള ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ}സിക് അക്കാഡമിയുടെ ദേശഭക്തി ഗാനം, വന്ദേമാതരം തുടങ്ങിയ ആലപിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, എയര്‍ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങള്‍, പ്രമുഘ വ്യവസായികള്‍, പത്ര പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേര്‍ ഈ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് കോണ്‍സുലേറ്റ് ഹാളില്‍ വച്ച് മധുരപലഹാരങ്ങള്‍, ലഘു ‘ക്ഷണം എന്നിവ റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറും, മറ്റ് കോണ്‍സുല്‍മാരും ഈ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.