ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വില കുറഞ്ഞ വിസ് റൈന്‍ എയര്‍

08:20 am 16/2/2017

– ജോര്‍ജ് ജോണ്‍
Newsimg1_93044647
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ റൈന്‍മൈനില്‍ നിന്നും ഈ വരുന്ന മെയ് 22 മുതല്‍ വില കുറഞ്ഞ ഹംഗേറിയന്‍ എയര്‍ലൈന്‍സായ വിസ് എയര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു. വില കുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന ഐറിഷ് എയര്‍ലൈന്‍സ് റൈന്‍ എയറിന് ശേഷം വിസ് എയര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നത് ജര്‍മന്‍ ലുഫ്ത്താന്‍സാക്ക് കൂടുതല്‍ തിരിച്ചടി ആകും. ഇതേവരെ വില കുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന എയര്‍ലൈനുകള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ളൈറ്റുകള്‍ നടത്താന്‍ അനുവാദം നല്‍കിയിരുന്നില്ല.

മെയ് 22 മുതല്‍ വിസ് എയര്‍ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഉള്‍പ്പെടെ, മറ്റ് ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 78 സര്‍വീസുകള്‍ ആയി വര്‍ദ്ധിക്കും. ജര്‍മന്‍ ലുഫ്ത്താന്‍സായുടെ സഹോദര എയര്‍ലൈനുകള്‍ ആയ ജര്‍മന്‍ വിംഗ്‌സ്, യൂറോ വിംഗ്‌സ് എന്നീ എയര്‍ലൈന്‍ ഫ്‌ളൈറ്റുകള്‍ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങിക്കഴിഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഈ സര്‍വീസ് മത്സരങ്ങള്‍ യൂറോപ്പില്‍ അവധിക്കാലം ചിലവഴിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടും.