ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ വസ്ത്രമഴിച്ച് പരിശോധനാ ശ്രമത്തില്‍ അന്വേഷണം

8:34 pm 3/4/2017

– ജോര്‍ജ് ജോണ്‍


ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ യുവതിയെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‌സുല്‍ ജനറല്‍ രവീഷ് കുമാര്‍ അന്വേഷണം തുടങ്ങി. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവള അധിക|തര്‍, സെക}രിറ്റി വിഭാഗം, ഹെസന്‍ സംസ്ഥനാ സുരക്ഷാ വിഭാഗം, ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം എന്നിവരില്‍ നിന്നുമാണ് ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.

ബംഗളൂരുവില്‍ നിന്നും ഐസ്‌ലാന്‍ഡിലേക്കു പോയ ആര്‍കിടെക്ടായ ശ്രുതി ബാസപ്പ മാര്‍ച്ച് 29 നാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെവെച്ച് നാലു വയസുകാരന്‍ മകന്റെ മുന്നില്‍ വെച്ച് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വസ്ത്രമഴിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബ്ബന്ധം ശക്തമാക്കിയതോടെ ഐസ്‌ലാന്‍ഡ് സ്വദേശിയായ ഭര്‍ത്താവ് എത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥര്‍ വസ്ത്രമഴിക്കാനുള്ള ആവശ്യത്തില്‍നിന്നു പിന്‍മാറുകയുമായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഈ വര്‍ഷം രണ്ട ാം തവണയാണ് ഒരു ഇന്ത്യന്‍ സ്ത്രീയെ വസ്ത്രമഴിച്ച് പരിശോധന വേണമെന്ന സാഹചര്യം ഉണ്ട ാകുന്നത്.