പാരീസ്: ഫ്രാൻസിലെ ഫ്ലെമോവിലേ ആണവനിലയത്തിൽ സ്ഫോടനം. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 നായിരുന്നു അപകടം. പ്ലാന്റിലെ എൻജിൻ റൂമിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. സ്ഫോടനത്തിനു ശേഷം നിലയത്തിലെ റണ്ടു റിയാക്ടറുകളിലൊന്നിന്റെ പ്രവർത്തനം നിർത്തിവച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നാണ് ഫ്ലെമോവിലേ.