ഫ്ലാറ്റിൽനിന്ന്​ ചാടിയയാൾ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ.

07:53 am 26/5/2017

നെടുമ്പാശ്ശേരി: പൊലീസിന് പിടികൊടുക്കാതിരിക്കാൻ ഫ്ലാറ്റിൽനിന്ന്​ ചാടിയയാൾ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ലോഡ്കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനായ മിഥുനെയാണ് ഗുരുതരാവസ്​ഥയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് തേവര പൊലീസ്​ ഇയാളെ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയിരുന്നു. ഇതറിഞ്ഞപ്പോൾ പിടികൊടുക്കാതിരിക്കാനാണ് നാലാംനിലയിൽ നിന്ന്​ ചാടിയ​െതന്ന്​ പൊലീസ്​ പറഞ്ഞു.