ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് ഒന്നിന്; പുതിയ ഡയറക്ടര്‍മാര്‍ ചാര്‍ജെടുത്തു

01:52 pm 19/2/2017
Newsimg1_2539867
ചിക്കാഗോ: പ്രവര്‍ത്തനം തുടങ്ങി 18 മാസത്തിനുള്ളീല്‍ കേരളത്തില്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയരുകയും അമേരിക്കയില്‍ പ്രേക്ഷക മനം കവരുകയും ചെയ്ത ഫ്‌ളവേഴ്‌സ് ടിവിയുടെ യു.എസ്. ഓപ്പറേഷന്‍സ് മാര്‍ച്ച് ഒന്നിനു ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും. പൂര്‍ണമായും എച്ച് ഡി ആയ ചാനല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള വ്യത്യസ്ഥ പ്രോഗ്രാമുകളാല്‍ അപൂര്‍വ മനോഹരമായിരിക്കും.

ഫ്‌ളവേഴ്‌സ് ടി വി യു.എസ് ഇപ്പോള്‍ ഐ.പി.ടി.വി പ്ലാറ്റ്‌ഫോമില്‍ ആണു ലഭിക്കുന്നതെങ്കിലും വൈകാതെ ഡിടി എച്ച്, കേബിള്‍ സര്‍വീസ് എന്നിവയിലൂടേയും ലഭ്യമാകും.

ദ്രുശ്യമാധ്യമ രംഗത്തെ പ്രമുഖനായ ശ്രീകണ്ഠന്‍ നായര്‍ നേത്രുത്വം നല്‍കുന്ന ഫഌവഴ്‌സ് ചാനലിനു അമേരിക്കയില്‍ സാരഥ്യമേകുന്നത് ഈ രംഗത്ത് രണ്ടു ദാശാബ്ദത്തെ പരിചയമുള്ള അവാര്‍ഡു ജേതാവ് കൂടിയായ ബിജു സഖറിയയാണ്. ഇതിനകം തന്നെ അമേരിക്കന്‍ പ്രോഗ്രാമുകളും വാര്‍ത്തകളൂം കോര്‍ത്തിണക്കിയ അമേരിക്കന്‍ ഡ്രീംസ് എന്ന പ്രതിവാര പരിപാടി ആരംഭിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണു മികവുറ്റ ഈ പ്രോഗ്രാമിനു ലഭിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ ജീവിതത്തുടിപ്പുകളൊപ്പിയെടുക്കുന്ന ഈ പ്രോഗ്രാം കൂടുതല്‍ മികച്ചതാക്കുമെന്നു ബിജു സഖറിയ പറഞ്ഞു.

ഫഌവഴ്‌സ് ടി വി യു.എസ് എയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ SURAO ആണ്. അദ്ദേഹത്തിന്റെ സഹോദരായ ഇമ്മാനുവല്‍ SARAO, നെറിന്‍ SARAO എന്നിവര്‍ ഡയറക്ടര്‍മാരാണ്. കൊച്ചി കേന്ദ്രീകരിച്ചു ഖനനം, ട്രാന്‍സ്‌പോര്‍ട്ടേഷന് എന്നീ മേഖലകളിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

മറ്റൊരു ഡയറക്ടര്‍ ഡോ. ജോ എം. ജോര്‍ജ് ചിക്കാഗോയില്‍ എം.കെ. ഓര്‍ത്തോപീഡിക്‌സ് പാര്‍ട്ട്ണറും സര്‍ജനുമാണ്. അമിറ്റ ബോളിങ്ങ്ബ്രൂക്ക് ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് കൗണ്‍സില്‍ മെഡിക്കല്‍ ഡയറക്ടറായും വില്‍ ഗ്രണ്ടി മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
ഡയറക്ടര്‍ സിജോ വടക്കന്‍ ടെക്‌സസില്‍ ട്രിനിറ്റി ടെക്‌സസ് റിയല്‍റ്റി സ്ഥാപകനാണ്. മികവും സത്യസന്ധതയും കൈമുതലായ പ്രവര്‍ത്തനങ്ങളിലൂടെ ഓസ്റ്റിനിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരിലൊരാളായി മാറാന്‍ സിജോ വടക്കനു കഴിഞ്ഞു.

ഡാലസില്‍ ഒന്നര ദശാബ്ദമായി വിവിധ ദ്രുശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ടി.സി. ചാക്കോയാണു മറ്റൊരു ഡയറക്ടര്‍. ദ്രുശ്യ മാധ്യമങ്ങളില്‍ പുതിയ സാങ്കേതിക വിദ്യ സംബന്ധിച്ചും വ്യത്യസ്ഥമായ പ്രോഗ്രാമുകള്‍ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.
താമസിയാതെ പ്രധാനനഗരങ്ങളില്‍ റീജ്യനല്‍ മാനേജര്‍മാരേയും സാങ്കേതിക വിദഗ്ധരേയും നിയമിക്കും. പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ബിജു സഖറിയ: 8476306462