ഫ്‌ളോറിഡാ വോട്ടര്‍ റജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടി

07:59 pm 14/10/2016

– പി.പി. ചെറിയാന്‍
Newsimg1_87408894
ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടിക്കൊണ്ടു യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി മാര്‍ക്ക് ഇ. വാക്കര്‍ ഉത്തരവിട്ടു. റജിസ്‌ട്രേഷന്റെ അവസാന ദിവസമായ ഒക്ടോബര്‍ 11 വരെ അവസരം ലഭിക്കാത്തവര്‍ക്ക് വോട്ടിങ്ങില്‍ പങ്കെടുക്കുന്നതിനുളള അവസരം നല്‍കുന്നതിന് കോടതിക്കു സാധ്യതയുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പരാതി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്.

ഹെയ്ത്തിയില്‍ നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്റെ അവസാന ദിവസങ്ങളില്‍ പലര്‍ക്കും അവസരം ലഭിച്ചില്ലാ എന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോടതിയെ സമീപിച്ചത്.

റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് തിയതി നീട്ടിക്കൊടുക്കണമെന്ന ആവശ്യം നേരത്തെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പു വോട്ടര്‍മാര്‍ക്ക് പേര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് മതിയായ സമയം നല്‍കണമെന്ന ഫെഡറല്‍ ലൊ കോടതി ചൂണ്ടികാട്ടി.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡായില്‍ ട്രംപിനാണ് മുന്‍ തൂക്കം.സമയം നീട്ടികിട്ടിയതിനെ തുടര്‍ന്ന് കൂടുതല്‍ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്ത് ഹിലരിക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുളള ശ്രമത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡാ വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായ പങ്കാണുളളത്.