06:15 pm 13/4/2017
നടൻ ഫഹദ് ഫാസിലും സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ചേർന്ന് ഒരു ചിത്രം നിർമിക്കാൻ ഒരുങ്ങുകയാണ്. ആഷിഖ് അബുവിന്റെയും ദിലീഷിന്റെയും സഹസംവിധായകനായിരുന്ന മധു സി.നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇവർ ചേർന്ന് നിർമിക്കുന്നത്. ശ്യാം പുഷ്കരനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സൗബിൻ ഷാഹിർ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.