ബംഗളൂരിൽ വെടിവെപ്പ് രണ്ടു പേർക്ക്​ പരിക്ക്.

03:55pm 3/2/2017
images (3)
ബംഗളൂരു: ബംഗളൂരിനു സമീപം വെടിവെപ്പ്​ നടന്നതിനെ തുടർന്ന്​ സിറ്റിയിലും പരിസരത്തും പൊലീസ്​ അപായ സൂചന നൽകി. നഗര പ്രാന്ത പ്രദേശത്തു നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക്​ പരിക്കേറ്റിരുന്നു.

ബൈക്കിലെത്തിയ രണ്ടു പേർ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ്​ മാർക്കറ്റ്​ കമ്മറ്റി (എ.പി.എം.സി)മേധാവി കെ. ശ്രീനിവാസി​െൻറ കാറിനു നേരെ വെടിവെക്കുകയായിരുന്നു. ട്രാഫിക്​ സിഗ്​നലിൽ കാറി​െൻറ വേഗത കുറഞ്ഞപ്പോഴാണ്​ വെടിവെപ്പ്​ നടന്നത്​. ​ വെടിവെപ്പിൽ ശ്രീനിവാസനും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകമുൾപ്പെടെ ധാരാളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്​ കെ. ശ്രീനിവാസൻ. 2013ൽ അറസ്​റ്റിലായ ഇദ്ദേഹം പിന്നീട്​ ജാമ്യത്തിലിറങ്ങിയതായിരുന്നു.

കർഷകരു​ടെ ഉത്​പന്നങ്ങൾക്ക്​ നല്ല വില ലഭിക്കുന്നതിനായി അവ ലേലത്തിൽ വിൽക്കാൻ സഹായിക്കുന്നതിന്​ സംസ്​ഥാന സർക്കാർ രൂപീകരിച്ച കമ്മറ്റിയാണ്​ എ.പി.എം.സി.