ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.

05:27 pm 11/5/2017

ധാക്ക: ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രാജ്സഹി ജില്ലയിലാണ് സംഭവം. സ്ഥലത്ത് നിരോധിത ഭീകര സംഘടനയായ നിയോജമാഅത്തുൾ മുജാഹിദീന്‍റെ സാന്നിധ്യം ഉണ്ടെന്ന വിവരത്തേത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്.

രണ്ട് ഭീകരരാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയത്. ഇവരിൽ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമന് ഗുരുതരമായ പരിക്കുകളേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.