ധാക്ക: ബോട്ടു മാർഗം മ്യാൻമാറിൽ നിന്നു ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യ സ്ത്രീയാണ് മരിച്ചത്. വെടിവയ്പ്പിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചേ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലാണ് സ്ത്രീ മരിച്ചത്.
അതിർത്തിയിൽ ഒരു ബോട്ട് നങ്കുരമിട്ടതായും രാത്രിയിൽ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും അധികൃതർ അറിയിച്ചു. ബോട്ടിൽനിന്നു 28,000 മയക്കു മരുന്നു ഗുളികകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.