04:13 PM 01/02/2017

ന്യൂഡൽഹി: ബജറ്റ് നനഞ്ഞ പടക്കമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തങ്ങൾ ഒരു വെടിക്കെട്ടായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് ശുദ്ധീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബജറ്റ് വാചക കസർത്ത് മാത്രമായിരുന്നെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. തൊഴിൽ സാധ്യതകളെ കുറിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. റെയിൽവേയെ വെറുതെ പരാമർശിച്ചു പോവുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
