ബന്ധു നിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻറ മൊഴി വിജിലൻസ് രേഖപ്പെടുത്തി

01:15 pm 16/12/2016
images (2)

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻറ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ഇന്നലെയാണ് വിജിലൻസ് മൊഴിയെടുത്തത്. ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിക്കുന്നതിനായി താൻ കുറിപ്പ് നൽകിയിരുന്നു. എന്നാൽ യോഗ്യതയും മാനദ്ണ്ഡവും വെച്ചാണ് സുധീറിനെ നിർദേശിച്ചത്. ജയരാജനെ കൂടാതെ വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആൻറണിയുടെ മൊഴിയും എടുത്തിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ഒാഫീസിന് നിയമന വിവാദവുമായി ബന്ധമില്ലെന്ന് നിലപാടിലാണ് വിജിലൻസ്.

സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത്​​ വൻ വിവാദമായതോടെ ഉത്തരവ്​ വ്യവസായ വകുപ്പ്​പിൻവലിക്കുകയും ചെയ്​തിരുന്നു. തുടർന്ന് ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തീരുമാന പ്രകാരമായിരുന്നു രാജി. ഇ.പി ജയരാജ​െൻറ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദിന്‍റെ നിയമനവും വിവാദമായി. ഇ.പി ജയരാജ​െൻറ ജേഷ്​ഠ​െൻറ മക​െൻറ ഭാര്യയാണ്​ ദീപ്​തി നിഷാദ്​ ദീപ്​തി നിഷാദിനെ നിയമിച്ചത്​ മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു.