07:09 am 10/2/2017
– പി.പി. ചെറിയാന്‍
വാഷിങ്ടന്‍ ഡിസി : മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സൊമാലിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കന്‍ സൊമാലി ഇരട്ട പൗരത്വമുള്ള മുന്‍ പ്രധാനമന്ത്രിയും 1985 ല്‍ വാഷിങ്ടനിലേക്കു കുടിയേറുകയും ചെയ്ത മുഹമ്മദാണ് ദശാബ്ദങ്ങള്‍ക്കു ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് . ഇരുപതില്‍പരം സ്ഥാനാര്‍ത്ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്.
1969 ന് ശേഷം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പു നടക്കാത്ത പന്ത്രണ്ട് മില്യണ്‍ ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യമായ സൊമാലിയായില്‍ പട്ടാള അട്ടിമറികളിലൂടേയും ഏകാധിപത്യ രീതിയിലും ഉള്ള ഭരണ കൂടാമാണ് നിലവിലുണ്ടായിരുന്നത്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വിജയികളെ നിശ്ചയിക്കുന്നതു ഇലക്ട്രറല്‍ വോട്ടുകളാണ്. ഇതേ രീതി തന്നെയാണ് സൊമാലിയായില്‍ നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനു സ്വീകരിച്ചിരിക്കുന്നത്.
275 ലോവര്‍ ലഗിസ്‌ലേറ്റീവ് അംഗങ്ങളും 54 സെനറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് ഇലക്ട്രറല്‍ കോളജ്. രണ്ട് റൗണ്ടുകളായി നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയെ 184 97 വോട്ടുകളോടെയാണ് പരാജയപ്പെടുത്തിയത്. മൊഗദിഷുവില്‍ ജനിച്ച മുഹമ്മദ് വാഷിങ്ടണിലേക്ക് വരുന്നതിനു മുന്‍പു സൊമാലിയ വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 2010 ല്‍ എട്ടു മാസം താല്‍ക്കാലിക പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
ബഫല്ലൊയില്‍ നിരവധി പബ്ലിക്ക് തസ്തിക വഹിച്ചിട്ടുള്ള മുഹമ്മദ്, സൊമാലിയായിലെ ആഭ്യന്തര കലഹങ്ങള്‍ക്കെതിരേയും അഴിമതിക്കെതിരേയും നിരന്തരപോരാട്ടം നടത്തിയിരുന്നു. അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദിന് അമേരിക്കന്‍ ഗവണ്‍മെന്റുമായി നല്ല ബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.