ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം

02:33 pm 23/12/2016

– വര്‍ഗീസ് പ്ലാമൂട്ടില്‍
Newsimg1_34428851
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി. ഫെലോഷിപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ 2017 ജനുവരി 8 ന് വൈകുന്നേരം അഞ്ചുമണിക്ക് 34 ഡെല്‍ഫോര്‍ഡ് അവന്യു ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ജലിക്കല്‍ ദൈവാലയത്തില്‍വച്ച് ( St. Thomas Evangelical Church, 34 Delford Ave, Bergenfield, NJ 07621)നടത്തപ്പെടുന്നതാണ്. ക്‌നാനായ സഭയുടെ അമേരിക്ക, യൂറോപ്പ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ആയൂബ് സില്‍വാനോസ് മെത്രാപ്പോലീത്തായാണ് (H.E. Mor Silvanos Ayub Mteropolitan, Archbishop of Kannaya Churches in North America and Europe) മുഖ്യാതിഥിയായി ക്രിസ്മസ്, നവവത്സര സന്ദേശം നല്‍കുന്നത്. വിവിധ ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ച് ഗായക സംഘങ്ങള്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു. എല്ലാവരും കുടുംബസമേതം കൃത്യസമയത്ത് എത്തിച്ചേര്‍ന്ന് ക്രിസ്മസ് നവവത്സരാഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ക്രീസ്തീയ വിഭാഗങ്ങളളെയും ഉള്‍ക്കൊള്ളുന്ന ബി. സി. എം. സി. ഫെലോഷിപ്പ് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി അംഗീകൃത ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട് എക്യുമെനിക്കല്‍ പ്രസ്ഥാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നിയ സാമൂഹ്യ സംഘടനയായും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നു. ട്രൈസ്‌റ്റേറ്റ് മേഖലയില്‍ ഈ രംഗത്തെ ആദ്യകാല സംഘടനകളിലൊന്നായ ഈ ഫെലോഷിപ്പ് കര്‍മ്മനിരതമായ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ അവസരത്തില്‍ സംഘടനയുടെ ഇതുവരെയുള്ള പ്രവര്ത്തംനങ്ങളെ വിലയിരുത്തുന്നതിനും ഇതിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെ എടുത്തുകാട്ടുന്നതിനും സഭാ വ്യത്യാസമില്ലാതെ ഇക്കാലമത്രയും പ്രവര്‍ത്തിക്കുവാന്‍ ഇതിനുവേണ്ടി ത്യാഗപൂര്‍ണ്ണമായി സേവനമനുഷ്ഠിച്ച സ്ഥാപക നേതാക്കളെയും പില്‍ക്കാല പ്രവര്‍ത്തകരെയും വരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമായി ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിലേക്ക് ഈ സംഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുടങ്ങിയിരുന്ന വീടുവീടാന്തരമുള്ള ക്രിസ്തുമസ് കരോള്‍ ഈ വര്‍ഷം പുനരാരംഭിക്കാനായെന്നും ഇതിനു എല്ലാവരില്‍ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനു നന്ദി പറയുന്നുവെന്നും വരും വര്‍ഷങ്ങളില്‍ ക്രിസ്തുമസ് ദൂതുമായി കൂടുതല്‍ ഭവനങ്ങളിലെത്തിച്ചേരാന്‍ പരിശ്രമിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരും ഇതൊരറിയിപ്പായി സ്വീകരിച്ച് ക്രിസ്തുമസ് നവവത്സരാഘോഷത്തില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് . അഡ്വ. റോയി ജേക്കബ് കൊടുമണ്‍, പ്രസിഡന്റ് (201) 7571521 രാജന്‍ മോഡയില്‍, സെക്രട്ടറി (2016747492), സെബാസ്റ്റ്യന്‍ ജോസഫ്, ട്രഷറര്‍ (201) 5999228 മിസസ് സൂസന്‍ മാത്യു, വൈസ് പ്രസിഡന്റ്ര (201) 2078942 മിസസ് സൂസന്‍ മാത്യൂസ്, അസി. സെക്രട്ടറി അസി. ട്രഷറര്‍ (201) 2618717.