ബറേലിയിൽ മുസ്‌ലീം പള്ളികളിൽൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

10:44 am 28/3/2017

images

ലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്‌ലീം പള്ളികളിൽൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പടങ്ങിയ ലഘുലേഖകൾ ബറേലിയിലെ പള്ളികളുടെ പരിസരത്തു നിന്ന് ലഭിച്ചു.

കർഗൈന, സഭോഷ്നഗർ എന്നീ പള്ളികൾക്കു സമീപത്തുനിന്നുമാണ് ലഘുലേഖകൾ ലഭിച്ചത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുസ്‌ലീം കുടുംബങ്ങൾ ഒഴിഞ്ഞു പോകണമെന്ന് എഴുതിയ പോസ്റ്ററുകളും കഴിഞ്ഞ ദിവസം ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.