02:07 pm 20/5/2017
ലക്നോ: ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. ബാന്ദയിലെ ബസ്പുര- ഭാത റോഡിലൂടെ പോവുകയായിരുന്ന ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബസ് പോസ്റ്റിലിടിച്ചതിനു പിന്നാലെ വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു.
11000വോൾട്ടുള്ള വൈദ്യുതികമ്പിയാണ് ബസിനു മുകളിലേക്ക് വീണത്. സംഭവത്തിൻ 15 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.