ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു.

7:30 am 5/6/2017

ഖുന്തി: ജാർഖണ്ഡിൽ ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു. ഖുന്തി ജില്ലയിലെ ബിച്ല ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു അപകടം. 20 പേർക്കു പരിക്കേറ്റു. സിംദേഗയിൽനിന്നു റാഞ്ചിയിലേക്കു പോകവേയായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു ഖുന്തി സബ് ഡിവിഷണൽ ഓഫീസർ പ്രണവ് പാൽ പറഞ്ഞു.