ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു

8:24 am 22/2/2017
images

മനാമ: ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു. മാർച്ച് ഒന്നു മുതൽ വർധനവ് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഗാർഹിക ഉപയോഗത്തിനുള്ള നിരക്ക് 3,000 യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 13 ഫിൽസ് ആയിരിക്കും. നിലവിൽ ഇത് ആറു ഫിൽസ് ആണ്. വെള്ളത്തിന്‍റെ നിരക്ക് നിലവിലെ 60ൽ നിന്ന് 200 ഫിൽസായാണ് ഉയരുക.

ഗാർഹിക ഉപയോക്താക്കൾക്കു പുറമേ വൻകിട കമ്പനികൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി, വെള്ളം നിരക്കുകളും വർധിക്കും.