ബാഗ്ദാദിലെ ഹോട്ടലുകളിൽ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്.

10:02 am 7/2/2017
download (3)

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഹോട്ടലുകളിൽ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബാഗ്ദാദിലെ അമേരിക്കൻ എംബസിയാണ് ഈ മുന്നറിയിപ്പ് നൽകിയത്. തങ്ങൾക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേർ ഇവിടുത്തെ ഹോട്ടലുകളിൽ എത്തുന്നതിനാൽ, മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലുകളുടെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.