ബാലവിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അഴിയെണ്ണും

07:59pm 20/5/2016
images (2)

മൈസുരു: കര്‍ണാടകയില്‍ മൈസുരുവില്‍ ശൈശവ വിവാഹങ്ങളില്‍ പങ്കെടുത്താല്‍ ഇനി അതിഥികളും കുടുങ്ങും. ഇതുവരെ ശൈശവ വിവാഹങ്ങള്‍ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കെതിരെ കൂടി നിയമനടപടി സ്വീകരിക്കുന്നതിനുള്ള നിയമഭേദഗതിയാണ് മൈസുരുവില്‍ കൊണ്ടു വരുന്നത്.
മൈസുരുവിലെ വിമെന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ നിയമഭേദഗതി നിര്‍ദ്ദേശിച്ചത്. പുതിയ നിയമപ്രകാരം ബാലവിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. അതിഥികള്‍ക്കെതിരെ പോസ്‌കോ നിയമം നിയമം ചുമത്താനും ശിപാര്‍ശയുണ്ട്.
പോസ്‌കോ ചുമത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാതെ നടക്കുന്ന വിവാഹങ്ങളില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയാലാണ് അതിഥികള്‍ക്കെതിരെ പോസ്‌കോ ചുമത്തുക.