ബാലാജി ശ്രീനിവാസനെ ട്രമ്പ് ഉയര്‍ന്ന തസ്തികയിലേക്ക് പരിഗണിക്കുന്നു

8:09 am 19/1/2017
പി.പി. ചെറിയാന്‍

unnamed

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സ്റ്റാഫോര്‍ഡ് യൂണിവേഴ്സിറ്റി ലക്ച്ചററും, ബിറ്റ്കോയ്ന്‍ സ്റ്റാര്‍ട്ട് അപ് 21 കമ്പനി ചീഫ് എക്സിക്യൂട്ടീവുമായ ബാലാജി ശ്രീനിവാസനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിന്റെ

ചുമതല നല്‍കുമെന്നറിയുന്നു.
ജനുവരി 12ന് ട്രമ്പുമായി നടന്ന കൂടികാഴ്ചക്കുശേഷമാണ് ബാലാജിയുടെ പേര്‍ എഫ്.ഡി.എ. തലപ്പത്തേയ്ക്ക് ഉയര്‍ന്നുവന്നത്.ഒബാമയുടെ കാലഘട്ടത്തില്‍ എഫ്.ഡി.എ.യുടെ പ്രവര്‍ത്തനങ്ങളെ ബാലാജി നിശിതമായി വിമര്‍ശിച്ചിരുന്നു.

ഡിജിറ്റല്‍ പെയ്മെന്റ്, കംപ്യൂട്ടേഷ്ണല്‍ ബയോളജി വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ബാലാജി സ്റ്റാഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്., എം.എസ്., ഡോക്‌റേറ്റ്( ഇലക്ട്രിക്ക് എന്‍ജിനീയറിംഗ്), എം.എസ്.(കെമിക്കല്‍ എന്‍ജിനിയറിംഗ്) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.ബാലാജിക്ക്

നിയമനം ലഭിക്കുകയാണെങ്കില്‍ ട്രമ്പ് ഭരണത്തില്‍ ഒമ്പതിലധികം ഇന്ത്യന്‍ വംശജര്‍ സ്ഥാനം പിടിക്കും.