ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:30 pm 30/5/2017

ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ല​ധി​കം​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ന​ഗ​ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ഐ​സ്ക്രീം ക​ട​യ്ക്ക് തൊ​ട്ട​ടു​ത്താ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. ഇ​വി​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രി​ട​ത്ത് കാ​ർ​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർ​കൂ​ടി മ​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഐ​എ​സ് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഷി​യാ മു​സ്ലിം​ക​ളെ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ചാ​വേ​ർ കാ​ർ ഉ​പ​യോ​ഗി​ച്ചു സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഐ​സ്ക്രീം ഷോ​പ്പ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. മു​സ്ലിം​ക​ൾ പു​ണ്യ​മാ​സ​മാ​യി ക​രു​തു​ന്ന റം​സാ​ൻ വ്ര​താ​ച​ര​ണ​ത്തി​നി​ടെ​യാ​ണ് ഐ​എ​സ് സ്ഫോ​ട​ന​ങ്ങ​ൾ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.