ബിജുരമേശിന്റെ ശബ്ദരേഖ പുറത്ത്

01:47pm

08/02/2016
1454913065_1454913065_biju_ramesh

തിരുവനന്തപുരം: ബാറുകള്‍ തുറക്കാമെന്ന് എല്‍.ഡി.എഫ് ഉറപ്പുനല്‍കിയതായി ബിജു രമേശിന്റെ വിവാദ ശബ്ദരേഖ പുറത്ത് വന്നു. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് സി.പി.എം നേതൃത്വം ഉറപ്പു നല്‍കിയെന്നും ഉറപ്പു നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണെന്നും വി.എസ് അച്യുതാനന്ദന്‍ കൂടി ഉറപ്പു നല്‍കിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാമെന്നും ബിജു രമേശ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ ആവശ്യപ്പെട്ടതായും ബിജു രമേശ് പറയുന്നു. നാല് മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ എസ്.പി സുകേശന്‍ ആവശ്യപ്പെട്ടു. സുകേശന്‍ സര്‍ക്കാരിനെതിരാണെന്നും ബിജു യോഗത്തില്‍ പറയുന്നുണ്ട്.

ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ശബ്ദരേഖ കോടതി വിജിലന്‍സിനു കൈമാറിയിരുന്നു. ഇതിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുകേശനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.