ബിഷപ് ഡോ. എം. സൂസപാക്യം കെ.സി.ബി.സി പ്രസിഡന്റ്, മാര്‍ മൂലക്കാട്ട് സെക്രട്ടറി ജനറല്‍

10:48 am 7/12/2016

Newsimg1_50294372
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു നിയമനം. ഇന്നലെ പാലാരിവട്ടം പിഒസിയില്‍ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം വൈസ് പ്രസിഡന്റായും കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.