ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു.

03 : 49 pm 16/5/2017

പാറ്റ്ന: ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റു. എസ്‌യുവി ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ബിഹാറിലെ മഹിസോണയിലാണ് സംഭവം.

പുലർച്ചെ 3.30ഓടെയാണ് അപകമുണ്ടായതെന്നും ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.