07:11 am 29/5/2017
മോത്തിഹാരി: ബിഹാറിൽ ഇടിമിന്നലിലും മതിൽ തകർന്നുണ്ടായ അപകടത്തിലുംപെട്ട് 11 പേർ മരിച്ചു. ഈസ്റ്റ് ചന്പാരൻ, വെസ്റ്റ് ചന്പാരൻ ജില്ലകളിലായിരുന്നു അപകടങ്ങൾ.
ഈസ്റ്റ് ചന്പാരൻ ജില്ലയിലെ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു. ഇവരിൽ നാലു പേർ സ്ത്രീകളാണ്. വെസ്റ്റ് ചരന്പാരൻ ജില്ലയിൽ കനത്ത കാറ്റിനെ തുടർന്ന് മതിൽ തകർന്നുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.