12:23 PM 20/3/2017

ന്യൂഡൽഹി: അലഹബാദിൽ ബി.എസ്.പി നേതാവിനെ വെടിയേറ്റ്മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ഷാമിയെയാണ്സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട്പേർ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.
രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പമായും കൊലപാതകത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. എന്നാൽ, കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും മുഹമ്മദ് ഷാമിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഷാമിയുടെ മരണത്തിൽ ബി.ജെ.പിക്ക് പങ്കുള്ളതായി പ്രാദേശിക ബി.എസ്.പി നേതാക്കൾ ആരോപണമുയർത്തിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് ഷാമി എസ്.പിയിൽ നിന്ന് രാജിവെച്ച് ബി.എസ്.പിയിലെത്തിയത്. സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി ഷാമി 2002ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് നിരീക്ഷണം കർശനമാക്കി.
