10:33 AM 27/01/2017
മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക് മൽസരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതൽ പോരാട്ടം ആരംഭിച്ചുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു.
എൻ.സി.പി നേതാവ് ശരത് പവാറിന് പത്മവിഭൂഷൻ പുരസ്കാരം നൽകിയതിനു പിന്നാലെയാണ് ഉദ്ധവിെൻറ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി, എൻ.സി.പിയുമായി അടുക്കുന്നതിെൻറ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസുമായുണ്ടായിരുന്ന സഖ്യം എൻ.സി.പി പിരിഞ്ഞത്. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ‘പത്മഅവാർഡുകളിൽ ഒരെണ്ണം ഗുരുദക്ഷിണയാണ്’ എന്നാണ് ശരദ് പവാറിെൻറ പേര് പറയാതെ ഉദ്ധവിെൻറ പരാമർശം