ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച്​ നിൽക്കാതെ വേറെ വഴിയില്ലെന്ന്​ ബി.ജെ.പി നേതാവ്​

07:02 pm 24/2/2017
download (4)
മുംബൈ: മുംബൈ നഗരസഭ ഭരിക്കാൻ ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച്​ നിൽക്കാതെ വേറെ വഴിയില്ലെന്ന്​ ബി.ജെ.പി നേതാവ്​ നിതിൻ ഗഡ്​കരി. മറാത്തി ടീവി ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ശിവസേനയ 84ഉും ബി.ജെ.പി 82ഉും സീറ്റ്​ നേടിയതിന്​ പിന്നാലെയാണ്​ ഗഡ്​കരിയുടെ ​​പ്രസ്​താവന.

വിഷയത്തിൽ അന്തിമ തീരുമാനം മഹരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസും ശിവസേന നേതാവ്​ ഉദ്ധവ്​ താക്കറെയും എടുക്കും. അവർ ശരിയായ തീരുമാനം എടുക്കുമെന്ന്​ ഉറപ്പുണ്ട്​. ശിവസേന മുഖപ്പത്രം സാമ്​ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്​ ഷായെയും വിമർശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ബി.ജെ.പിയുടെ സുഹൃത്തായി നിൽക്കണമെങ്കിൽ സാമ്​നയിലൂ​ടെ ബി.ജെ.പി​യെ ശിവസേന വിമർശിക്കുന്നത്​ നിർത്തണം. അത്തരം രീതി തുടരുകയാണെങ്കിൽ ഇരുപാർട്ടികൾ തമ്മിലുള്ള ബന്ധം വഷളാവുമെന്നും ഗഡ്​കരി കൂട്ടിച്ചേർത്തു.

മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 227 സീറ്റിൽ 84ൽ വിജയിച്ച്​ ശിവസേന ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭരിക്കാൻ ഇത്​ മതിയാവില്ല. കോൺഗ്രസ്​ 31സീറ്റുകളിലും സ്വതന്ത്രർ 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്​.