ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഒഎല്‍എക്‌സില്‍ വില്‍ക്കുന്ന സംഘം പിടിയില്‍

02.04 AM 08-09-2016
arrest_760x400ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പന നടത്തിയ അഞ്ചംഗ സംഘം എറണാകുളം ആലുവയില്‍ പിടിയിലായി. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ വാഹനങ്ങള്‍ വിറ്റിരുന്നത്. പിടിയിലായവരില്‍ ഒരാള്‍ എടിഎം കവര്‍ച്ചാശ്രമക്കേസിലെ പ്രതിയാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്നായി 12 ആഡംബര ബൈക്കുകളാണ് അഞ്ചംഗസംഘം മോഷ്ടിച്ചത്. റോഡരികിലോ,പാര്‍ക്കിങ് സ്ഥലങ്ങളിലോ വെച്ചിരിക്കുന്ന വിലകൂടിയ ബുള്ളറ്റുകള്‍ സംഘം രാത്രിയിലാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിനു ശേഷമാണ് ബുള്ളറ്റുകള്‍ക്ക് വ്യാജ ആര്‍.സി ബുക്കും ഇന്‍ഷുറന്‍സ് രേഖകളും ഉണ്ടാക്കുന്നത്. ഒന്നാം പ്രതി എബിനാണ് സൂത്രധാരന്‍. ബുള്ളറ്റുകളുടെ വിദഗ്ദ മെക്കാനിക്കായ രണ്ടാം പ്രതി കൃഷ്ണദാസാണ് മോഷ്ടിക്കുന്ന വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇയാള്‍ സ്‌ഫോടനം നടത്തി എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
മൂന്നാം പ്രതി ചന്ദ്രബോസാണ് ഡ്യൂല്ലിക്കേറ്റ് താക്കലും നമ്പര്‍ പ്ലേറ്റും സംഘടിപ്പിക്കുന്നത്.തുടര്‍ന്ന് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് പുതിയ സിം കാര്‍ഡ് സ്വന്തമാക്കാം. ഇതുപയോഗിച്ചാണ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ീഹഃല്‍ പരസ്യം ചെയ്യുന്നത്. കച്ചവടം നടന്നാലുടന്‍ സിം കാര്‍ഡും ഉപയോഗിച്ച ഫോണും ഉപേക്ഷിക്കും. ബുള്ളറ്റ് മോഷണം എറണാകുളത്തും പരിസരത്തും വ്യാപകമായതോടെ റൂറല്‍ എസ്.പി പി.എന്‍ ഉണ്ണരാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷസംഘം രൂപീകരിച്ചത്. വില്‍പ്പന നടത്തിയ എട്ട് ബുള്ളറ്റുകള്‍ പൊലീസ് കണ്ടെത്തി. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയില്‍ എടുത്തു.