ബോളിവുഡ് നടി റീമാ ലാഗു(54) അന്തരിച്ചു.

12:05 pm 18/5/2017

മുംബൈ: ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1980കളിലാണ് റീമാ സിനിമ രംഗത്തേക്ക് എത്തുന്നത്. മറാത്തി, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അനുപം ഖേർ, മാധുരി ദിക്ഷിത് തുടങ്ങിയവർക്കൊപ്പം റീമാ അഭിനയിച്ചിട്ടുണ്ട്. ഹം സാത്ത് സാത്ത് ഹെ, കുച് കുച് ഹോതാഹേ, മേം നേ പ്യാർ കിയ തുടങ്ങിയവ റീമാ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. മുംബൈയിലെ നാടക നടിയായിരുന്ന മന്ദാകിനി ഭധാടെയുടെ മകളാണ് റീമാ. മറാത്തി നടൻ വിവേക് ലാഗുവിനെയാണ് റീമാ വിവാഹം കഴിച്ചത്. മറാത്തി നടി മൃൻമയി റീമയുടെ മകളാണ്.
– See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=206314#sthash.7AOLsMZb.dpuf