07:59 am 27/5/2017

ഇന്ത്യയിലെ ബ്രാഡ് പിറ്റ് ആരാധകരെ ആകെ നിരാശയിലാക്കി താരത്തിന്റെ വെളിപ്പെടുത്തൽ.തനിക്കൊരിക്കലും പറഞ്ഞത്. തനിക്ക് ഡാൻസ് കളിക്കാനറിയില്ലാത്തതുകൊണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. പുതിയ സിനിമയായ വാർ മെഷീന്റെ പ്രചാരണാർഥം മുംബൈയിലെത്തിയ ബ്രാഡ് പിറ്റ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.
സിനിമയുടെ പ്രചാരണ പരിപാടികളിൽ ബോളിവുഡിന്റെ പ്രിയ നടൻ ഷാരൂഖ് ഖാനും പങ്കെടുത്തു. സിനിമകളിൽ ഇത്ര ആയാസകരമായി എങ്ങനെ ഡാൻസ് ചെയ്യുന്നു എന്ന ബ്രാഡ് പിറ്റിന്റെ ചോദ്യത്തിന് കിംഗ് ഖാൻ ചെറിയ നൃത്തച്ചുവടുകൾകാട്ടി മറുപടി നൽകി. ബ്രാഡ് പിറ്റിന്റെ വലിയൊരു ആരാധകനാണ് താനെന്നും ഷാരൂഖ് പറഞ്ഞു.
