ബൈബിള്‍ ക്ലാസ്സ് ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍

07:04 pm 5/2/2017

– ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)
Newsimg1_97494165
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ജാനുവരി ഏഴാം തിയതി ശനിയാഴ്ച 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഇടവകാംഗങ്ങള്‍ക്കുള്ള ബൈബിള്‍ ക്ലാസ്സിന് തുടക്കം കുറിച്ചു. ദൈവത്തിന്റെ വചനമായ ബൈബിള്‍ സംമ്പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന് അതിന്റെ ചരിത്രപരമായ പശ്ചാത്തലവും, കാലാകാലങ്ങളില്‍ ഉണ്ടായിട്ടുള്ള ദൈവത്തിന്റെ പ്രത്യേക ഇടപെടലുകളും, ഉടമ്പടികളും, പഴയനിയമവും, പുതിയ നിയമവും തമ്മിലുള്ള അഭ്യേധ്യമായ ബന്ധവും ബൈബിള്‍ ക്ലാസ്സിലൂടെ വിശദമായി പഠിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഉദ്‌ബോധിപ്പിച്ചു.

ഈ ബൈബിള്‍ പഠനത്തിലൂടെ ദൈവവചനം നന്നായി മനസ്സിലാക്കുവാനും, വചനത്തിന്റെ പാതയിലൂടെ ചരിക്കുവാനും സഹായിക്കുമാറാകട്ടെയെന്ന് ബഹു. മുത്തോലത്തച്ചന്‍ ആശംസിച്ചു. തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളിലും വിശുദ്ധ കുര്‍ബാനക്കുശേഷം ബൈബിള്‍ ക്ലാസ്സുണ്ടാകുമെന്നും, എല്ലാ ക്ലാസ്സുകളിലും പങ്കെടുത്ത് കൂടുതല്‍ വിശ്വാസത്തില്‍ വളരണമെന്നും ബഹു. മുത്തോലത്തച്ചന്‍ ആറിയിച്ചു. നിരവധി ഇടവകാംങ്ങളുടെ ബൈബിള്‍ പഠനത്തിനായുള്ള ശുഷ്കാന്തിയും അഭ്യര്‍ത്തനയും മാനിച്ചാണ് ക്ലാസ്സിന് തുടക്കം കുറിച്ചത്. ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി, ഈ ക്ലാസ്സുകള്‍ യുട്യൂബിലും ലഭ്യമാണ്.