ബൈ​ക്കി​ലെ​ത്തി​യ അക്രമി സം​ഘം ക​ട​യു​ട​മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

08:51 am 21/6/2017

കൊ​ച്ചി: ബൈ​ക്കി​ലെ​ത്തി​യ അക്രമി സം​ഘം ക​ട​യു​ട​മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​ട​ക്കൊ​ച്ചി പാ​ന്പാ​യി​മൂ​ല​യി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ട​യു​ട​മ സു​ബ്ര​ഹ്മ​ണ്യ(29)​ത്തെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ര​ണ്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

പ​രി​ക്കേ​റ്റ സു​ബ്ര​ഹ്മ​ണ്യം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി