മെഡിലിൻസ്: ബ്രസീലിലെ സോക്കർ ടീമായ ഷാപ്പെകൊയിൻസ് കളിക്കാരുമായി സഞ്ചരിച്ച വിമാനം കൊളംബിയയിൽ തകർന്ന് വീണു. 72 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളീവിയയിൽ നിന്ന് പുറപ്പെട്ട ചാർേട്ടർഡ് വിമാനമാണ് മെഡലിനിലെ ജോസ് മാരിയ വിമാനത്താവളത്തിൽ തകർന്ന് വീണത്.
അറ്റ്ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന് വേണ്ടിയാണ് ക്ലബ് കൊളംബിയയിൽ എത്തിയത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന് മെഡിലിൻസ് മേയർ ഫെഡ്റികോ ഗുറ്റിയേർസ് അറിയിച്ചു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.