02:42 pm 28/5/2017
ലണ്ടണ്‍: ബ്രിട്ടനിൽ 23,000 ജിഹാദികൾ എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ചാവേർ ആക്രമണങ്ങൾക്ക് പിന്നാലെ കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ട് 23,000 ജിഹാദികൾ രാജ്യത്ത് എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഏതു സമയവും ആക്രമണം നടത്തുന്നതിനു ഇവർ സജ്ജരാണെന്നാണ് റിപ്പോർട്ട്.
ഇതിൽ 3,000 ജിഹാദികളെ കുറിച്ച് വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും 500 പേർ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ അരീനയിൽ അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത വേദിയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേർ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു
കുട്ടികളും യുവാക്കളുമാണു ദുരന്തത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും. സംഗീത പരിപാടിക്കുശേഷം ആളുകൾ പുറത്തേക്ക് ഇറങ്ങവെയാണു ചാവേർ പൊട്ടിത്തെറിച്ചത്. 22 വയസുള്ള സൽമാൻ അബദിയാണു ചാവേ ർ എന്നു പോലീസ് അറിയിച്ചു.