ബ്രെക്‌സിറ്ററ്റന് ശേഷം ഒരു അംഗരാജ്യത്തിന്റെ അവകാശം ബ്രിട്ടന് ഉണ്ടാവില്ല

07:36 pm 28/4/2017

– ജോര്‍ജ് ജോണ്‍

ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയശേഷവും അതിലെ അംഗരാജ്യങ്ങളുടെ അതേ അവകാശം അനുഭവിക്കാനാകുമെന്ന വ്യാമോഹം വേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ ബ്രിട്ടനോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും ശനിയാഴ്ച യോഗം ചേരാനിരിക്കെയാണ് മെര്‍ക്കലിന്റെ ഈ പ്രസ്താന.

ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനാണ് ഈ യോഗം. ഈ വര്‍ഷം ജൂണിലേ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുകയുള്ളു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് നല്കാനുള്ള പണത്തിന്റെ കാര്യം ചര്‍ച്ചയുടെ തുടക്കത്തിലേ ഉന്നയിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. 44 വര്‍ഷമായി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധമാണ് ബ്രിട്ടന്‍ അവസാനിപ്പിക്കുന്നത്. ഇത് ബ്രിട്ടന് തികച്ചും കയ്പ്പുള്ളതായിരിക്കുമെന്നും അംഗെലാ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.