ബർ ദുബായിൽ ബ്രിട്ടീഷ് എംബസിക്ക് സമീപമുള്ള പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം.

10:44 am 14/4/2017

ദുബായ്: വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ച്ചു.

കനത്ത പുകയിൽ ശ്വാസ തടസം നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.